കൊച്ചി: ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ തൃശൂർ പാണഞ്ചേരി പഞ്ചായത്തിലെ 500 കുടുംബങ്ങൾക്ക് പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി 14 ഇനം ഭക്ഷ്യവസ്‌തുക്കൾ അടങ്ങിയ 700 രൂപ വിലവരുന്ന കിറ്റുകൾ നൽകി. പീച്ചി എസ്.ഐ വിപിൻ പി. നായർ വിതരണോദ്ഘാടനം നിർവഹിച്ചു. സെറാഫ്‌സ് ഡയറക്‌ടർമാരും പാണഞ്ചേരി പഞ്ചായത്ത് അംഗങ്ങളും സംബന്ധിച്ചു.