vatt
പിടിയിലായ പ്രതികൾ

കൊച്ചി: മുളന്തുരുത്തിയിൽ വ്യാജവാ​റ്റ് നടത്തിയ നാലു പേർ പിടിയിൽ. മുളന്തുരുത്തി ആമ്പല്ലൂർ പാടീസ് പാലത്തിനു സമീപം ആളൊഴിഞ്ഞ തെങ്ങിൻ പറമ്പിലായിരുന്നു വാറ്റ്. ഒരു ലി​റ്റർ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ആമ്പല്ലൂർ ലക്ഷംവീട് കോളനി മാവിടപ്പറമ്പിൽ,അരവിന്ദൻ (40), തൊടുവേലിൽ ബിജു (44), പേരേത്തറയിൽ സുജിത്ത് (27), മാന്തുരുത്തേൽ വെസ്​റ്റ് ഭാഗത്ത് പള്ളിച്ചിറയിൽ അമ്പാടി കണ്ണൻ (26)എന്നിവരാണ് അറസ്റ്റിലായത് .മുളന്തുരുത്തി പൊലീസ് ഇൻസ്‌പെക്ടർ, വി.എസ് ശ്യാംകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വാറ്റിയ മദ്യം കഴിച്ച ലഹരിയിലായിരുന്നു പ്രതികളെന്ന് പൊലീസ് പറഞ്ഞു. സമീപത്തു നിന്ന് വാ​റ്റുപകരണങ്ങളും വാഷ് ഇട്ടിരുന്ന പാത്രങ്ങളുംകന്നാസുകളും പൊലീസ് കണ്ടെടുത്തു. എസ്.ഐ എം.പി. എബി, എ.എസ്.ഐമാരായ ജിജോമോൻ തോമസ്, ടി.കെ. കൃഷ്ണകുമാർ, പി.ഇ. സാജു, സുനിൽ സാമുവൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജോസ്.കെ.ഫിലിപ്പ്, സിവിൽ പൊലീസ് ഓഫീസർ ബിനു എ.ബാബൂ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.