satyasai
ലോക്ക് ഡൗൺ പരിശോധന നടത്തുന്ന പൊലീസുകാർക്ക് വിതരണം ചെയ്യാൻ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ സംഭാരം ജില്ലാ സെക്രട്ടറി കെ.വി. പോൾ കൈമാറുന്നു

കൊച്ചി: ലോക്ക് ഡൗൺ പരിശോധന നടത്തുന്ന പൊലീസുകാർക്ക് സത്യസായി ഓർഫനേജ് ട്രസ്റ്റ് സംഭാരം വിതരണം ചെയ്തു. ട്രസ്റ്റ് ജില്ലാ സെക്രട്ടറി കെ.വി. പോൾ ഉദ്ഘാടനം നിർവഹിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലെ പൊലീസുകാർക്ക് ഏപ്രിൽ 15 വരെ സംഭാരം നൽകുമെന്ന് ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അറിയിച്ചു. അരലക്ഷം കവർ സംഭാരമാണ് അഞ്ചു ജില്ലകളിൽ വിതരണം ചെയ്യുക.