കൊച്ചി: സ്വകാര്യ സെക്യൂരിറ്റി മേഖലയിൽ ജോലി ചെയ്യുന്നവരും കുടുംബവും ലോക്ക് ഡൗൺ മൂലം കടുത്ത സാമ്പത്തിക ദുരിതത്തിലാണെന്നും ഇവർക്ക് അടിയന്തരമായി സാമ്പത്തിക സഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്നും എസ്.ആർ.പി ജില്ലാ സെക്രട്ടറി തമ്പിരാജ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.