athletics

ലണ്ടൻ: ഒളിമ്പിക്‌സ് നീട്ടിയതിന് പിന്നാലെ ആ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ആശങ്കയിലായിരുന്നു കായിക ലോകം. പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് നീട്ടി. 2021ൽ നടക്കേണ്ടിയിരുന്ന ചാമ്പ്യൻഷിപ്പ് 2022ലേക്കാണ് മാറ്റിവച്ചിരിക്കുന്നത്. 2022 ജൂലൈ 15 മുതൽ 24 വരെയായിരിക്കും ചാമ്പ്യൻഷിപ്പ്. പുതുക്കിയ തീയതി അത്‌ലറ്റിക് കൗൺസിൽ അംഗീകരിച്ചു.

കോൺവെൽത്ത് ഗെയിംസ്, യൂറോപ്യൻ ചാമ്പ്യൻഷിപ്പ് എന്നിവയെ ബാധിക്കാത്ത വിധമാണ് ചാമ്പ്യൻഷിപ്പ് നീട്ടിയിരിക്കുന്നതെന്ന് ഒഫീഷ്യൽസ് അറിയിച്ചു. 2021 ആഗസ്റ്റ് 6 മുതൽ 15 വരെയായിരുന്നു ചാമ്പ്യൻഷിപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് ബാധയെ തുടർന്ന് ഈ വർഷം നടത്താനിരുന്ന ഒളിമ്പിക്‌സ് 2021ലേക്ക് നീട്ടി. ഇതോടെ ലോക ചാമ്പ്യൻഷിപ്പും നീട്ടിവയ്ക്കാൻ നിർബന്ധിതമായി.