ആലപ്പുഴ: എടത്വയിൽ വേനൽമഴയിൽ കുതിർന്ന് വീണ നെല്ല് കൈകൊണ്ട് കൊയ്ത് കർഷകർ.തലവടി കൃഷിഭവൻ പരിധിയിലെ വാടയ്ക്കകം പാടത്താണ് കർഷകർ യന്ത്രങ്ങളുടെ സഹായമില്ലാതെ കൊയ്യുന്നത്. മഴ വെള്ളം കെട്ടിക്കിടക്കുന്ന താഴ്ന്ന വയലുകളിൽ കൊയ്ത്ത് യന്ത്രം ഇറക്കാൻ കഴിയാത്തതിലാണ് കൈക്കൊയ്ത്തിന് കർഷകർ നിർബന്ധിതരായത്. മഴ പെയ്തതോടെ പാടത്ത് വെള്ളംകെട്ടിക്കിടന്ന് കതിരുകൾ നിലംപറ്റി. കൈകൊണ്ട് കൊയ്ത ശേഷം യന്ത്രത്തിന്റെ സഹായത്തോടെ നെല്ല് വേർതിരിക്കാനാണ് കർഷകരുടെ ശ്രമം. കൊറോണ പ്രതിരോധ നിയന്ത്രണങ്ങളും കൊയ്ത്ത് തൊഴിലാളികളുടെ ക്ഷാമവും കൈക്കൊയ്ത്തിനെ ബാധിക്കുന്നുണ്ട്. മഴ തുടർന്നാൽ കൊയ്ത്ത് പ്രതിസന്ധിയിലാകും. വെള്ളം പമ്പുചെയ്ത് കളഞ്ഞാണ് പാടങ്ങളിൽ യന്ത്രക്കൊയ്ത്ത് നടക്കുന്നത്.