കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല ബയോടെക്നോളജി വകുപ്പിലെ ഗവേഷക ഡോ. ശ്രീജ നാരായണൻ കേന്ദ്ര ബയോ ടെക്നോളജി വകുപ്പിന്റെയും ബ്രിട്ടനിലെ വെൽക്കം ട്രസ്റ്റിന്റെയും 'ഏർളി കരിയർ അവാർഡി'ന് അർഹയായി.പ്രതിരോധ ശേഷി ക്രമീകരിക്കുന്നതിലൂടെ സ്തനാർബുദ ചികിത്സയ്ക്ക് മെച്ചപ്പെട്ട ഫലം കണ്ടെത്തുന്നതു സംബന്ധിച്ച അഞ്ചു വർഷത്തെ ഗവേഷണത്തിന് 1.3 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. കുസാറ്റ് ബയോടെക്നോളജി വകുപ്പു മേധാവി പ്രൊഫ. സരിത ജി. ഭട്ട് ഡോ. ശ്രീജ നാരായണന്റെ മാർഗദർശിയാണ്. കങ്ങരപ്പടി മില്ലുംപടി ചിന്മയം വീട്ടിൽ ഡോ.ബിനുലാലി​ന്റെ (അസി. പ്രൊഫസർ, അമൃത ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഭാര്യയാണ്.