കോലഞ്ചേരി: കച്ചവടക്കാരെ വെട്ടിലാക്കി കോഴി വില ഉയർന്നു. ഈസ്റ്റർ വിഷു വിപണിയിൽ മീനിന്‍റെ കാര്യം കട്ടപ്പുകയായി. രാസ മീനുകളുടെ വരവ് കർശനമായി തടഞ്ഞതോടെ മീൻ കടകൾ കാലിയായി. അത്യാവശ്യക്കാർക്കായി വളർത്തു മത്സ്യങ്ങളുണ്ട്.ഇതോടെ ലോക്ക് ഡൗൺ കാലം ഗ്രാമീണ മത്സ്യ കർഷകർക്ക് ചാകരയായി. കടൽ, കായൽ മത്സ്യങ്ങളുടെ വരവ് നിലച്ചതോടെയാണു കുളത്തിലും കൂട്ടിലും കൃഷി ചെയ്യുന്നവരെ തേടി ജനങ്ങൾ എത്തിത്തുടങ്ങിയത്. കുളങ്ങൾ, പറമ്പിൽ നിർമിച്ച ടാങ്കുകൾ, ജലാശയങ്ങളിൽ വല ഉപയോഗിച്ച് നിർമിച്ച പ്രത്യേക കൂടുകളിലുമാണ് കൃഷി നടത്തിയത്.

#നാടൻ മീൻ ഇവിടെ ലഭിക്കും

നാളെ പുത്തൻകുരിശിനടുത്ത് വടവുകോട്ടിൽ മീൻ വിളവെടുപ്പുണ്ട് .രാവിലെ എട്ടുമണിക്ക് ശേഷം പിടിച്ച് വില്പന നടത്തും. സിലോപ്പി,പിരാന,കറൂപ്പ്, കരിമീൻ (300 രൂപ), നട്ടർ (350 രൂപ) , 9048126041
പട്ടിമറ്റം കിഴക്കമ്പലം റൂട്ടിൽ മത്സ്യഫെഡിന്‍റെ ചില്ലറ വില്പന ശാലയിൽ ഡീപ് ഫ്രീസ് ചെയ്ത ശുദ്ധമായ മീനുണ്ട്. ചാള, അയല, കേര, സ്രാവ്, ഓലക്കൊടിയനും സ്റ്റോക്കുണ്ട്. ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്. 9446867761,9526836870

#വിപണിയിൽ സജീവമായി താറാവ്

പഴങ്ങനാട്ടിലുള്ള കർഷകർ താറാവ് വില്പനയ്ക്ക് തയ്യാറായി.ലോക്ക് ഡൗണിൽ ഗതാഗതം നിയന്ത്രിച്ചതോടെ കച്ചവടം തീരെയില്ലാതായ കർഷകരുടെ പതീക്ഷ ഇനി ഈസ്റ്റർ, വിഷു ആഘോഷങ്ങളാണ്.ആവശ്യക്കാർക്ക് താറാവൊന്നിനെ ഡ്രസ് ചെയ്ത് പീസാക്കി 350 രൂപയ്ക്ക് പഴങ്ങനാട്ടിൽ നൽകും.ഒരേ സമയം അഞ്ചുപേരിൽ കൂടുതൽ വില്പന കേന്ദ്രത്തിൽ പാടില്ലെന്ന നിയന്ത്രണം മാത്രമാണുള്ളത്. 9495690727


#കോഴി വില ഉയർന്നു
കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ കോഴി ഉത്പാദന കേന്ദ്രങ്ങളിൽ ദിനം പ്രതി വില ഉയർന്നതോടെ കോഴി വില 140 ലെത്തി. ലോക്ക് ഡൗൺ കാലത്തെ ചരക്കു ഗതാഗത പ്രശ്‌നങ്ങളും അനിയന്ത്രിതമായ വിലക്കയ​റ്റവും സംസ്ഥാനത്തെ കോഴിവ്യാപാരത്തെ ബാധിച്ചെങ്കിലും ആഘോഷങ്ങൾ മുന്നിൽ കണ്ട് വില കുത്തനെ ഉയർത്തി.40 രൂപ വരെ താഴ്ന്ന വില ഒറ്റയടിക്കാണ് ഉയർന്നത്. കഴിഞ്ഞയാഴ്ച 102 വരെ എത്തി ബ്രേക്കിട്ടെങ്കിലും ഇന്നലെ വിപണിയിൽ വില 140 ആയി.