ammu
അമ്മൂസ്

പനങ്ങാട്: സന്തോഷത്തിലും സന്താപത്തിലും ജനങ്ങൾക്ക് ശബ്ദവും വെളിച്ചവുമേകിയ ലൈറ്റ് ആന്റ് സൗണ്ട് മേഖല ലോക്ക് ഡൗണിൽ ശോകമൂകം.

ആളനക്കമില്ലാതെ ഉടമകളും തൊഴിലാളികളും കടക്കെണിയിലേക്കും പട്ടിണിയിലേക്കും നീങ്ങുന്നു.

പല സ്ഥാപനങ്ങളുടേയും നടത്തിപ്പിൽ ഉടമയും ബന്ധുക്കളും തൊഴിലാളികളാണ്.

ഏറ്റവും ദയനീയാവസ്ഥതയിൽ ചെറുകിടക്കാരാണ്. കുമ്പളം പഞ്ചായത്തിൽ മാത്രം 300ഓളം പേർ ഈ രംഗത്ത്തൊ ജോലിയെടുക്കുന്നുണ്ട്. ഭൂരിഭാഗം പേരും നാട്ടുകാർ തന്നെ. മറ്റ് തൊഴിൽ അറിയുന്നവരും കുറവ്.

രണ്ട് മാസമായി ലൈറ്റ്ശ ആൻഡ്സൗണ്ടുകാർക്ക് പണിയില്ലാതായിട്ട്.

നിയന്ത്രണംമാറിയാലും സീസണാവാൻ ഇനി ആറ് മാസമെങ്കിലും കാത്തിരിക്കണം. വെറുതേ കിടന്ന് ജനറേറ്റർ, സ്പീക്കർ, ആംപ്ളിഫയർ, സൗണ്ട്മിക്സർ, കണ്ടയ്നറുകൾ, വാഹനങ്ങൾ തുടങ്ങിയവയും വിലപിടിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും കേടുകൾ വരാനിടയുണ്ട്.

ഒരു രൂപ പോലും വരുമാനമില്ലെങ്കിലും ജീവനക്കാർക്ക് വേതനം മുടങ്ങാതെ കൊടുക്കണം. ‌

ഈ മേഖലയിലെ

തൊഴിലാളികൾക്ക് സർക്കാർ ഇതുവരെ ഒരാനുകൂല്ല്യവും പ്രഖ്യാപിച്ചിട്ടില്ല.

ഈ പ്രതിസന്ധികൾക്കിടയിലും അഗതി മന്ദിരങ്ങളിലും, സമൂഹ കിച്ചണുകളിലും, ക്യാമ്പുകളിലും ശബ്ദവും വെളിച്ചവും നൽകാനും പൊലീസുകാർക്ക് അനൗൺസ്മെന്‍റിന് സൗണ്ട് സിസ്റ്റം നൽകിയും സേവനരംഗത്തും ഇവർ നിറഞ്ഞു നിൽക്കുന്നുണ്ട്.

സാബു തൃപ്പൂണിത്തുറ

ലൈറ്റ് ആന്‍റ് സൌണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍

ഈ മേഖലയിൽ 40,000ലധികം തൊഴിലാളികളാണുണ്ട്. ഇവർക്കും സാമ്പത്തിക സഹായങ്ങള്‍ നല്‍കാനും പലിശ രഹിത വായ്പകള്‍ ലഭ്യമാക്കുവാനും വാടക ഇളവുകൾ നൽകാനും നടപടികള്‍ സ്വീകരിക്കണമെന്ന് ലൈറ്റ് ആന്‍റ് സൌണ്ട് വെല്‍ഫെയര്‍അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് റഹിം കുഴിപ്പുറം, ജനറല്‍ സെക്രട്ടറി ബിജു കെ.വി, ട്രഷറര്‍ പി.എച്ച്.ഇക്ബാല്‍ എന്നിവര്‍ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഏറ്റവും തിരക്കേറിയ ഉത്സവസീസണിൽ എല്ലാവർക്കും ഒട്ടേറെ പ്രതീക്ഷകളുണ്ടായിരുന്നു. അതെല്ലാം കൊവിഡ്കവർന്നു. ലോക്ക് ഡൗൺ മാറിയാലും അടുത്തെങ്ങും നടുനിവർത്താനാവില്ല. ഒട്ടേറെ ചെറുകിട സ്ഥാപനങ്ങൾ പൂട്ടിപ്പോകും.

പൊന്നൻ, അമ്മൂസ് ലൈറ്റ് ആൻഡ്സൗണ്ട് ഉടമ