ഹൈദരാബാദ്: കൊവിഡ് 19 പ്രതിസന്ധിയെ നേരിടാൻ ആന്ധ്രാപ്രദേശ് സർക്കാർ 'മെയ്ഡ് ഇൻ ആന്ധ്രാപ്രദേശ്' ടെസ്റ്റിംഗ് കിറ്റുകളും വെന്റിലേറ്ററുകളും പുറത്തിറക്കി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡി ബുധനാഴ്ച അമരാവതിയിലെ തദേപ്പള്ളിയിൽ നടന്ന ചടങ്ങിൽ സംസ്ഥാനത്ത് നിർമിച്ച ആദ്യ ടെസ്റ്റ് കിറ്റുകൾ പുറത്തിറക്കി. വിശാഖപട്ടണം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മെഡ് ടെക് സോൺ കോമ്പിയാണ് ടെസ്റ്റിംഗ് കിറ്റുകൾ നിർമ്മിച്ചിരിക്കുന്നത്.
" ഇപ്പോൾ പ്രതിദിനം 2000 കിറ്റുകൾ നിർമ്മിക്കുന്നുണ്ട്. ലേസർ വെൽഡിംഗ് ഉപകരണങ്ങൾ ലഭിച്ചുകഴിഞ്ഞാൽ, അത് പ്രതിദിനം 25,000 യൂണിറ്റ് എന്ന തോതിൽ ഉയരും. ഏപ്രിൽ 15 മുതൽ ഇന്ത്യയിൽ ആദ്യമായി വെന്റിലേറ്ററുകളും നിർമ്മിക്കും. ഒരു മാസം 3000 വെന്റിലേറ്ററുകളിൽ നിർമിക്കും. പിന്നീട് ഇത് മാസത്തിൽ 5000 വരെ എണ്ണമായി ഉയർത്തും''- വ്യവസായ മന്ത്രി ഗൗതം റെഡ്ഡി പറഞ്ഞു. ഇതോടെ, സംസ്ഥാനത്തെ ആവശ്യം നിറവേറ്റാൻ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലേക്കും ഇതു നൽകാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 329 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, നാലുപേർ മരിച്ചു.