കൂത്താട്ടുകുളം: പിറവം നിയോജക മണ്ഡലത്തിലെ വൃദ്ധസദനങ്ങളിലും അനാഥാലയങ്ങളിലും മാനസികാസ്വാസ്ഥ്യം ഉള്ളവരെ പാർപ്പിച്ചിരുന്ന സ്ഥാപനങ്ങളിലേയും അന്തേവാസികൾക്ക് ഭക്ഷ്യധാന്യങ്ങൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.
12 സ്ഥാപനങ്ങളിൽ 500 അന്തേവാസികൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുന്നത്. എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരം ഫെഡറൽ ബാങ്കിൻ്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. റേഷൻ പെർമിറ്റ് ഉള്ള സ്ഥാപനങ്ങൾക്ക് സർക്കാർ അരി അനുവദിച്ചിരുന്നെങ്കിലും റേഷൻ പെർമിറ്റ് ഇല്ലാത്ത ഇത്തരത്തിലുള്ള ഒരുപാട് സ്ഥാപനങ്ങൾ പിറവം നിയോജകമണ്ഡലത്തിലുണ്ട്. ഓരോ സ്ഥാപനങ്ങളിലും അന്തേവാസികളുടെ എണ്ണത്തിനനുസരിച്ചാണ് അരിയും പലവ്യഞ്ജനങ്ങളും ഫെഡറൽ ബാങ്ക് നൽകുന്ന തെന്ന് എം.എൽ.എ പറഞ്ഞു .