കൂത്താട്ടുകുളം: ലോക്ക് ഡൗൺ കാലത്ത് ഗവൺമെൻ്റ് സഹായമായി പ്രഖ്യാപിച്ച സൗജന്യ പലവ്യഞ്ജനങ്ങളുടെ നിയോജകമണ്ഡലത്തിലെ കിറ്റുകളുടെ വിതരണം കൂത്താട്ടുകുളം നഗരസഭയിൽ ആരംഭിച്ചു. എ.എ.വൈ വിഭാഗങ്ങൾക്കുള്ള കിറ്റുകളുടെ വിതരണം രാവിലെ അനൂപ് ജേക്കബ്ബ് എം.എൽ.എ ദേവമാത റോഡിലുള്ള റേഷൻ കടയിൽ വച്ച് കാർഡ് ഉടമകൾക്ക് നൽകി നിർവഹിച്ചു. നഗരസഭ ചെയർമാൻ റോയി ഏബ്രാഹം, നഗരസഭ അംഗങ്ങൾ ആയ സണ്ണി കുര്യക്കോസ്, എ.എസ്.രാജൻ, സി.എൻ. പ്രഭകുമാർ, ലിനു മാത്യു, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.എ.ഷാജി, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.കെ. ദേവദാസ് ,കേരള കോൺഗ്രസ് (ജേക്കബ്) മണ്ഡലം പ്രസിഡൻ്റ അജി ഇടയാർ,പീപ്പിൾസ് ബസാർ മാനേജർ കെ.എൻ.സതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.