kitchen-ampallur
ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത്സമൂഹ അടുക്കളയിലേക്ക് കാഞ്ഞിരമറ്റം സൗത്ത് 1804ാം നമ്പർ എസ്.എൻ.ഡി.പി ശാഖനൽകിയ അരി പഞ്ചായത്ത് പ്രസിഡൻ്റ് ജലജാ മോഹൻ ഏറ്റുവാങ്ങുന്നു

ചോറ്റാനിക്കര : ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സെൻറ് ഇഗ്‌നേഷ്യസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ചിരിക്കുന്ന സമൂഹ അടുക്കളയിലേക്ക് കാഞ്ഞിരമറ്റം സൗത്ത് 1804ാം നമ്പർ എസ്.എൻ.ഡി.പി ശാഖ ഒരു ചാക്ക് അരി നൽകി , ശാഖാപ്രസിഡൻറ് പി എസ് അയ്യപ്പൻറെ നിർദ്ദേശപ്രകാരം സമൂഹ അടുക്കളയിലേക്ക് സംഭാവനയായി എത്തിച്ച അരി സെക്രട്ടറി സജികരുണാകരൻ, യൂണിയൻ കമ്മറ്റിയംഗം കെ ബാലകൃഷ്ണൻ,ഷിബു മലയിൽ, ബാബു പനങ്ങാടൻ ,വിജയകുമാർ എന്നിവരിൽ നിന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലജമോഹൻ ഏറ്റുവാങ്ങി .