excise
വാളകം ചെറിയ ഉൗരയത്തുനിന്നും പിടിച്ചെടുത്ത വാഷും വാറ്റുപകരണങ്ങളും

മൂവാറ്റുപുഴ: വാഷും വാറ്റുപകരണങ്ങളും മൂവാറ്റുപുഴ എക്‌സൈസ് സംഘം പിടികൂടി. വാളകം ചെറിയ ഊരയത്ത് ചാരായം വാറ്റാൻ തയ്യാറാക്കിയ 40 ലിറ്റർ വാഷും, ഹോസു ഘടിപ്പിച്ച പ്രഷർ കുക്കറും മറ്റനുബന്ധ സാമഗ്രികളുമാണ് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പി.കെ.സതീഷിന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. ചെറിയ ഊരയത്ത് വാളക്കോട്ട് ജിബിയുടെ വീടിന് പരിസരത്തു നിന്നുമാണ് ഇവ കണ്ടെടുത്തത്. എക്‌സൈസ് സംഘത്തെ കണ്ടതോടെ ജിബി സമീപത്തെ പറമ്പിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായി എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.ലോക്ക് ഡൗൺ കാലത്ത് മദ്യം ലഭിക്കാതെ വന്നതിനാൽ പ്രതിയും സുഹൃത്തുക്കളുമൊത്ത് ചാരായം വാറ്റുകയായിരുന്നു. ഈസ്റ്റർ, വിഷു ആഘോഷാങ്ങൾ അടുത്തു വരുന്നതിനാൽ അനധികൃത മദ്യം ഉല്പാദിക്കുന്നത് കണ്ടെത്തുന്നതിന് എക്‌സൈസ് വ്യാപകമായ പരിശോധന നടത്തിവരുകയാണ്.

നിയമവിരുദ്ധ മാർഗങ്ങളിലൂടെ മദ്യം ഉല്പാദിപ്പിക്കുന്നവർക്ക് 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. അനധികത മദ്യം ഉല്പാദിപ്പിക്കുന്നതിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0485 2836717, 9400069576 എന്നീ നമ്പരുകളിൽ വിളിച്ചറിയിക്കണം . പരിശോധന സംഘത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എം.കെ.രജു, പ്രിവൻറീവ് ഓഫീസർ കെ.കെ. വിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ഇ. ഉമ്മർ, കെ.എ. റസാക്ക് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ പി.എൻ. അനിത എന്നിവരാണ് ഉണ്ടായിരുന്നത്.