തൃപ്പൂണിത്തുറ:സപ്ലൈകോ സ്ഥാപനങ്ങൾ ആവശ്യ സാധനങ്ങളുടെ വിപണിയിൽ വലിയ ഇടപെടൽ നടത്തുമ്പോൾ ഈ ലോക്ക് ഡൗൺ കാലത്തും ഇതിനായി രാപ്പകൽ ജോലി ചെയ്യുന്ന ദിവസ വേതനക്കാരുടെ ദുരിതങ്ങൾ അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതായി പരാതി. നിത്യവും നൂറുകണക്കിനാളുകളുമായി ഇവർക്ക് ഇടപെടേണ്ടി വരുന്നു. നോട്ടുകളും കൈകാര്യം ചെയ്യുന്നു.
വില്പന ശാലകളിലായി നാലായിരത്തിലധികം പേർ ദിവസ വേതനത്തിൽ പണിയെടുക്കുന്നു. വില്പനശാലകളിൽ മിക്കയിടങ്ങളിലും ഒരാൾക്ക് മാത്രമാണ് സ്ഥിരം ജോലി. മറ്റു ജോലിക്കാരിൽ ആറുപേർ വരെ ദിവസ വേതനക്കാരാണ്.മൊത്തം ദിവസ വേതനക്കാരിൽ 75 ശതമാനം പേർ സ്ത്രീകളാണ്.
.തുടക്കത്തിൽ 70 രുപയായിരുന്നു ദിവസവേതനം.കഴിഞ്ഞ ജനുവരി മുതൽ ഇത് 500രൂപയായി പുതുക്കി നിശ്ചയിച്ചു.നാലു പേർ ജോലി ചെയ്യുന്ന വില്പനശാലയിൽ ശരാശരി 20ലക്ഷംരൂപയുടെ വില്പന നടന്നാൽ മാത്രമെ 500 രൂപ ദിവസ വേതനം ലഭിക്കുകയുള്ളു. സാധാരണയായി വില്പനശാലകളിലെ പ്രവർത്തന സമയം രാവിലെ 10മുതൽ രാത്രി എട്ടരവരെയാണ്. ചിലപ്പോൾ ഞായറാഴ്ചകളിലും വില്പനശാലകൾ പ്രവർത്തിക്കുന്നു. ഇപ്പോൾ
റേഷൻകട വഴി വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ കിറ്റുകൾ പാക്ക് ചെയ്യുന്നതും സപ്ലൈകോയിലെ ദിവസ വേതനക്കാരാണ്.ഇത് അധിക ജോലിഭാരവും സൃഷ്ടിക്കുന്നു.
.
സപ്ലൈകോയുടെ വിവിധ ഔട്ട്ലറ്റുകളിൽ പത്തു വർഷത്തിലധികമായി ജോലി ചെയ്തുവരുന്ന ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തണം.
അഡ്വ: സുനിൽ മോഹൻ,ജനറൽ സെക്രട്ടറി സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി)
സംസ്ഥാനത്ത് 2500 ലധികം വില്പനശാലകളാണ് ഉള്ളത്. ഇതിൽ 1000- ലധികം സപ്ലൈകോ ചില്ലറ വില്പനശാലകളാണ്.കൂടാതെ 933 മാവേലിസ്റ്റോറുകൾ,375 സൂപ്പർ മാർക്കറ്റുകൾ, 22 പീപ്പിൾസ് ബസാറുകൾ, 100 ലധികം മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, തുടങ്ങിയ ഇതിൽപ്പെടും.
ഇക്കൂട്ടത്തിൽ ഇരുപത്തിയഞ്ചു വർഷമായി ദിവസക്കൂലിക്കു പണിയെടുക്കുന്നവർ വരെയുണ്ട്
റേഷൻകട വഴി വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ കിറ്റുകൾ പാക്ക് ചെയ്യുന്നതും സപ്ലൈകോയിലെ ദിവസ വേതനക്കാരാണ്