mumbai-police

മുംബയ്: ഒരുവശത്ത് കൊവിഡ് വ്യാപനം. മറുവശത്ത് ലോക്ക് ഡൗൺ ലംഘിച്ച് ആളുകൾ നിരത്തിൽ. ഒടുവിൽ, ആളുകളെ വീട്ടിലിരുത്താൻ മുംബയിലെ പൽഘർ ജില്ലാ ഭരണകൂടം കടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ്. പെട്രോൾ പമ്പുകളിൽ എത്തുന്ന സ്വകാര്യ വാഹനങ്ങൾക്ക് ഇന്ന് മുതൽ ഇന്ധനം നൽകേണ്ടെന്നാണ് പുതിയ തീരുമാനം.

നിർദ്ദേശങ്ങൾക്കും അഭ്യർത്ഥനകളും പാലിക്കാൻ പലരും തയ്യാറാകാത്തതോടെയാണ് ജില്ലാ ഭരണകൂടം കടുത്ത നടപടി തന്നെ സ്വീകരിച്ചത്. ആവശ്യസർവീസുകളെ ഒന്നും ഈ വിലക്ക് ബാധിക്കില്ല. ജില്ലയിൽ ഇതുവരെ നാല് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 31 പേർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നാണ് പൽഘർ ജില്ലാ കളക്ടർ പറയുന്നത്.

അതേസമയം, മുംബയിൽ ആരോഗ്യ പ്രവർത്തകർക്കിടയിൽ കൊവിഡ് പടരുന്നത് പ്രതിസന്ധിലാക്കിയിരിക്കുകയാണ്. കൂടുതൽ ആശുപത്രികൾ പൂട്ടി. രോഗവ്യാപന ഭീഷണി നിലനിൽക്കുന്ന ധാരാവിയിൽ ഒരാൾ കൂടി മരിച്ചു. മുംബയിൽ ഇന്ന് 143 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 1,297 ആയി.