തൃപ്പൂണിത്തുറ: നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ഇരുമ്പനം ഐ.ഒ.സി കമ്പനി എൽ.പി.ജി സിലിണ്ടറുകൾ നൽകി.നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി സിലിണ്ടറുകൾ ഏറ്റുവാങ്ങി. നഗരസഭ സെക്രട്ടറി അഭിലാഷ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്, കൗൺസിലർ ബിജു, ഐ.ഒ. സി ഉദ്യോഗസ്ഥരായ രാധാകൃഷ്ണൻ, വിബിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.