കൂത്താട്ടുകുളം: പഴകിയ മത്സ്യം വിൽക്കുന്നു എന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂത്താട്ടുകുളം നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡിൽ രണ്ട് കടകളിൽ നിന്നായി 1180 കിലോ മത്സ്യം പിടിച്ചെടുത്തു. പഴയ മാർക്കറ്റിനു സമീപം പ്രവർത്തിക്കുന്ന കടയിൽ നിന്നും 830 കിലോയും, എം.സി റോഡിൽ പ്രവർത്തിക്കുന്ന കടയിൽ നിന്ന് 350 കിലോ മത്സ്യവുമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത് . വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന ശക്തമാക്കുമെന്ന് നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.ഈസ്റ്റർ പ്രമാണിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മത്സ്യം എത്തുവാനുള്ള സാധ്യത കണക്കിലെടുത്താണ് തുടർ പരിശോധനകൾ സംഘടിപ്പിക്കുന്നത് .