പറവൂർ : കൊവിഡ് -19 പ്രതിരോധിക്കാൻ പറവൂർ നഗരസഭ ഒമ്പതാം വാർഡിലെ എല്ലാ വീടുകളിലേയും കുടുംബാംഗങ്ങൾക്ക് മാസ്ക് നൽകി. വിതരണോദ്ഘാടനം കൗൺസിലർ കെ.ജി. ഹരിദാസ് പറവൂത്തറ കുമാരമംഗലം വാദ്ധ്യാരുപറമ്പിൽ തങ്കന് നൽകി നിർവഹിച്ചു. കെ.വി. ജിനൻ, ഷീല തങ്കൻ തുടങ്ങിയവർ പങ്കെടുത്തു.