stephen
പെൻഷൻ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡണ്ട് സ്റ്റീഫൻ കോയിക്കര നിർവ്വഹിച്ചു

അങ്കമാലി: അഞ്ചുമാസത്തെ പെൻഷൻ നൽകുന്ന രണ്ടാംഘട്ട പെൻഷൻ വിതരണം കറുകുറ്റി സർവീസ് സഹകരണ ബാങ്ക്‌ പൂർത്തിയാക്കി. 6100 രൂപ വീതം 45 ലക്ഷത്തിലധികം രൂപയാണ് കറുകുറ്റി പഞ്ചായത്തിലെ ഒന്നുമുതൽ പന്ത്രണ്ടുവരെ വാർഡുകളിലായി 692 പേർക്ക് വിതരണം ചെയ്തത്. പെൻഷൻ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് സ്റ്റീഫൻ കോയിക്കര നിർവഹിച്ചു. ബാങ്ക് ചുമതലപ്പെടുത്തിയ പത്തുപേരാണ് പെൻഷൻ വിതരണം നടത്തിയത്.