കൊച്ചി :നഗരസഭയുടെ അയ്യപ്പൻകാവ് പച്ചാളം മേഖലയിലെ ഇരുപതാം സർക്കിളിൽ കഴിഞ്ഞ 16 ദിവസമായി നടത്തിവരുന്ന സമൂഹ അടുക്കള ടി .ജെ .വിനോദ് എം.എൽ.എ സന്ദർശിച്ചു. മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി.സി ചാക്കോയാണ് ഇതിന്റെ മുഴുവൻ ചെലവും വഹിക്കുന്നത്. ദിവസേന രണ്ട് നേരം 200 പേർക്ക് ഭക്ഷണം നൽകുന്നുണ്ട്. കൗൺസിലർമാരായ ദീപക് ജോയ്, ആൽബർട്ട് അമ്പലത്തിങ്കൽ, നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ കെ.എം. ഷെമി,പി.എം. ആസിഫ് എന്നിവരാണ് കമ്മ്യൂണിറ്റി കിച്ചണിന് നേതൃത്വം നൽകുന്നത്‌.