പറവൂർ : പുനർജനി പദ്ധതിയുടെ ഭാഗമായി പറവൂർ നിയോജക മണ്ഡലത്തിലെ വിവിധ ആശുപത്രികളിലും സ്ഥാപനങ്ങളിലുമായി 20,000 മാസ്കുകളും 8,000 സാനിറ്റൈസറുകളും വിതരണം ചെയ്യുമെന്ന് വി.ഡി. സതീശൻ എം.എൽ.എ അറിയിച്ചു. മുത്തൂറ്റ് ഫിനാൻസിന്റെ സഹായത്തോടെയാണ് ഇവ നൽകുന്നത്. ഒന്നാംഘട്ട വിതരണം വി.ഡി. സതീൻ എം.എൽ.എ ഏഴിക്കര കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. പ്രീതിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ പ്രതാപൻ പങ്കെടുത്തു.