പറവൂർ : നഗരസഭാ പരിധിയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിൽ ഭക്ഷ്യധാന്യങ്ങൾ നൽകി. നഗരസഭാ ചെയർമാന്റെ നിർദ്ദേശാനുസരണം പറവൂർ മെട്രോ പൊളിറ്റൻ ക്ളബിന്റെ സഹകരണത്തോടെയാണ് ഭക്ഷ്യധാന്യങ്ങൾ നൽകിയത്. ചെയർമാൻ ഡി. രാജ്കുമാർ, വൈസ് ചെയർമാൻ ജെസി രാജു, നഗരസഭ കൗൺസിലർമാരായ സജി നമ്പിയത്ത്, നബീസ ബാവ, കെ.ജി. ഹരിദാസൻ, മെട്രോ പൊളിറ്റൻ ക്ളബ് പ്രസിഡന്റ് എം.എ. ജോബ്, സെക്രട്ടറി പി. പ്രവീൺ, ജോയിൻറ് സെക്രട്ടറി സെൽവിൻ തൈക്കൂട്ടത്തിൽ, പറവൂർ വില്ലേജ് ഓഫീസർ വി.ആർ. ഗോപകുമാർ എന്നിവർ പങ്കെടുത്തു.