piravom
അഗതി മന്ദിരങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങളുടെ വിതരണോദ്ഘാടനം അനൂപ് ജേക്കബ് എം,എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പിറവം: നിയോജകമണ്ഡലത്തിലെ വൃദ്ധ സദനങ്ങളിലെയും അനാഥാലയങ്ങളിലെയും മാനസിക വെല്ലുവിളി നേരിടുന്നവരെ പാർപ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളിലെയും അന്തേവാസികൾക്ക് ഭക്ഷ്യ ധാന്യങ്ങൾ എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. 17 സ്ഥാപനങ്ങളിലെ 550 അന്തേവാസിക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അനൂപ് ജേക്കബ് എം.എൽ.എയുടെ അഭ്യർത്ഥനപ്രകാരം ഫെഡറൽ ബാങ്കിന്റെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഒരു ലക്ഷം രൂപ വില വരുന്ന ഭക്ഷ്യധാന്യ വിതരണ പദ്ധതി അനൂപ് ജേക്കബ് എംഎൽ.എഫ്‌ലാഗ് ഓഫ് ചെയ്തു.

കൂത്താട്ടുകുളം നഗരസഭയിൽ കരുണ ഭവൻ വൃദ്ധസദനം, ഇലഞ്ഞി പഞ്ചായത്തിലെ മര്യാലയം ചാരിറ്റമ്പിൽ ട്രസ്റ്റ്, മുത്തോലപുരം മരിയ ഭവൻ, തിരുമാറാടി പഞ്ചായത്തിലെ ഗുഡ്‌ന്യൂസ് സ്‌നേഹ ഭവൻ, പാമ്പാക്കുട പഞ്ചായത്തിലെ മാർഅന്തോണിയോസ് സ്‌നേഹഭവൻ, പ്രത്യാശ ഭവൻ, പിറവം നഗരസഭയിലെ ക്രിസ്തുരാജ പ്രെയർ സെന്റർ, മുളക്കുളം സ്‌നേഹഭവൻ, മാമ്മലകവല കരുണാലയം വൃദ്ധസദനം, മുളക്കുളം നോർത്ത് കുഞ്ഞച്ചൻ മിഷണറീസ് വൃദ്ധസദനം, ഇടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ സൌഖ്യസദൻ വൃദ്ധസദനം, മുളന്തുരുത്തി പഞ്ചായത്തിലെ ബെത് ലഹേം ജെറിയാട്രിക് കെയർ ഹേം, മിത്രം റിഹാബിലിറ്റേഷൻ കോംപ്ലക്‌സ്, കരുണാലയം സ്‌നേഹഭവൻ, മാഹേർ സ്‌നേഹഭവൻ, സ്വാശ്രയ റിഹാബിലിറ്റേഷൻ സെന്റർ, ആമ്പല്ലൂർ പഞ്ചായത്തിലെ പെലിക്കൻ സെന്റർ എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കാണ് ഇതിന്റ പ്രയോജനം ലഭിക്കുകയെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു.