വൈപ്പിൻ : ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മത്സ്യമാർക്കറ്റിൽ മത്സ്യലേലം നടത്തിയ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തു. മറ്റ് മത്സ്യ മാർക്കറ്റുകളിൽ നിയന്ത്രണം പാലിച്ച് മത്സ്യവില്പന നടത്തുമ്പോൾ എടവനക്കാട് ചാത്തങ്ങാട് മത്സ്യ മാർക്കറ്റിൽ ലേലം വിളിച്ചും നിരവധി ആളുകൾ തമ്പടിച്ചുമാണ് മത്സ്യം വിൽക്കുന്നതെന്ന പരാതിയെത്തുടർന്ന് ഞാറക്കൽ എസ്.ഐ സംഗീത് ജോബിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയതിനെത്തുടർന്നാണ് രണ്ടുപേർ അറസ്റ്റിലായത്. കഴിഞ്ഞദിവസം എടവനക്കാട്, പഴങ്ങാട് മത്സ്യമാർക്കറ്റിലും പൊലീസ് പരിശോധന നടത്തി നിയമം ലംഘിച്ച് മത്സ്യം ലേലംചെയ്തവരെ പിടികൂടിയിരുന്നു.