കൊച്ചി: ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ടെക്സ്റ്റൈൽ മൊത്ത വിതരണക്കടകൾ കൊവിഡ് നിബന്ധനകൾക്ക് വിധേയമായി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന്
ടി.ജെ .വിനോദ് എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു. ഫേസ് മാസ്‌ക്കുകൾ നിർമ്മിക്കുന്നതിനാവശ്യമായ തുണികൾ, ആശുപത്രികളിലുള്ള രോഗികൾഉൾപ്പെടെ ആവശ്യമുള്ള പുതപ്പ്, തോർത്ത് തുടങ്ങിയവയ്ക്ക് കടുത്ത ദൗർലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ആവശ്യമെന്ന്
എം.എൽ.എ പറഞ്ഞു.