ആലുവ: നവജാത ശിശു മരിച്ച സംഭവത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും കൊവിഡ് - 19 പരിശോധനാ ഫലം നെഗറ്റീവ്. ചെറായി പൊന്നേപ്പറമ്പിൽ ഹരീഷിന്റെയും ആലുവ എസ്.എൻ പുരം തൈപ്പറമ്പിൽ ശരണ്യയുടെയും ആദ്യകുട്ടിയാണ് കഴിഞ്ഞ ദിവസം പനിബാധിച്ച് മരിച്ചത്.
ഇതേത്തുടർന്ന് കൊവിഡ് - 19 സംശയത്തിൽ കുഞ്ഞുമായും ബന്ധുക്കളുമായും ഇടപഴകിയവർ വീടുകളിൽ സ്വയം ക്വാറന്റീനിൽ കഴിയുകയായിരുന്നു. ആലുവ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ദിവസമായിരുന്നു പ്രസവം. തുടർന്ന് പനി ബാധിച്ച കുഞ്ഞിനെ നാലാം ദിവസം സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.