fund
മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിച്ചതിന്റെ ബാങ്ക് രസീതുമായി ഹിതാ ലക്ഷ്മിയും ഹൃദ്യാ പാർവതിയും

ആലുവ: പിറന്നാളിന് ഉടുപ്പ് വാങ്ങാൻ കുതിയിരുന്ന തുക മുഖ്യമന്ത്രിയുടെ കൊവിഡ്-19 ദുരിതാശ്വാസ നിധിയിലേക്ക് നൽകി സഹോദരിമാർ മാതൃകയായി. തോട്ടുമുഖം ശിവഗിരി വിദ്യാനികേതൻ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ഹിതാ ലക്ഷ്മിയും ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ മൂത്ത സഹോദരി ഹൃദ്യാ പാർവതിയുമാണ് ഈ സഹോദരിമാർ. ഏപ്രിൽ ഒന്നിനായിരുന്നു ഹിതാ ലക്ഷ്മിയുടെ പിറന്നാൾ. കൊവിഡ് മൂലം പിറന്നാൾ ആഘോഷം സ്വയം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പിറന്നാൾ സമ്മാനം വാങ്ങാൻവച്ചിരുന്ന തുക എന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാമെന്ന് ഇരുവരും സന്തോഷത്തോടെ പറഞ്ഞത്. അതനുസരിച്ച് 2000 രൂപ അച്ഛൻ ഫെഡറൽ ബാങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടക്കുകയും ചെയ്തു. ആലുവ തുരുത്ത് ആയില്യംവീട്ടിൽ എസ്. രാധാകൃഷ്ണന്റെയും പ്രീതിയുടെയും മക്കളാണ്. മൂന്ന് മാസം മാത്രം പ്രായമുള്ള ഹൃതിക ഗായത്രി കുഞ്ഞനുജത്തിയാണ്.