ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി ലോക്ക് ഡൗൺ കാലം ആസ്വാദ്യകരമാക്കുവാൻ ലൈബ്രറി അംഗങ്ങൾക്കും ലൈബ്രറിയുടെ വാട്ട്‌സ് ഗ്രൂപ്പ് അംഗങ്ങൾക്കുമായി ഓൺലൈൻ രചനാ മത്സരങ്ങൾ സംഘടിപ്പിക്കും.

വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ, കഥാരചന, കവിതാരചന, യാത്രാവിവരണം, കുറിപ്പ് തയ്യാറാക്കൽ, ഞാനും ലോക്ക് ഡൗൺ കാലവും എന്നീ വിഷയങ്ങളിലാണ് മത്സരങ്ങൾ. ഏപ്രിൽ 30നകം രചനകൾ അയക്കണം. അയക്കുന്ന ആളിന്റെ പേര്, വയസ് എന്നിവ പ്രത്യേകം രേഖപ്പെടുത്തണം. രചനകൾ 9446417406. എന്ന വാട്ട്‌സ് ആപ്പ് നമ്പറിലോ vidhyavinodinilibrary@gmail.com എന്ന മെയിലിലോ അയക്കണം.