daya
കിണറ്റിൽ വീണ നായയെ ദയയുടെ പ്രവർത്തകർ രക്ഷിക്കുന്നു

മൂവാറ്റുപുഴ: മുപ്പതടി താഴ്ച്ചയുള്ള മാലിന്യം നിറഞ്ഞ കിണറ്റിൽ വീണ നായയെ ദയയുടെ പ്രവർത്തകർ രക്ഷിച്ചു. മുവാറ്റുപുഴ രണ്ടാർ ദർശന നഗറിൽ പാലപ്പറമ്പിൽ മൊയ്ദീൻ ബാഷയുടെ വീടിനടുത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ സമീപത്തെ വീടുകളിൽ നിന്നും കിട്ടിയ കയറും കോണിയും ഉപയോഗി

ച്ചിറങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.ക്യാച്ച് പോൾ മാത്രം ഉപയോഗിച്ച് ഏകദേശം 15കിലോ വരുന്ന നായയെ കോണിയിൽ ദയയുടെ മാസ്റ്റർ അനിമൽ ഹാൻഡ്‌ലെർ കൂടിയായ സെക്രട്ടറി രമേഷ് പുളിക്കൻ വലിച്ചു കയറ്റി.