തോപ്പുംപടി: വ്യാജവാറ്റ് നടത്തിയ സംഭവത്തിൽ 3 പേർ റിമാന്റിൽ.പപ്പങ്ങമുക്ക് പടിഞ്ഞാറെ വീട്ടിൽ അരുൺ (25) നസറത്ത് പുളിയനത്ത് വീട്ടിൽ നവീൻ (25) മുണ്ടംവേലി കാക്കശേരി വീട്ടിൽ വിപിൻ (26) എന്നിവരാണ് അറസ്റ്റിലായത്. പപ്പങ്ങാമുക്കിലെ വീട്ടിലെ രണ്ടാം നിലയിലെ വീട്ടിൽ കോട കെട്ടി വ്യാജമദ്യം നിർമ്മിക്കുന്ന സമയത്താണ് പൊലീസ് എത്തി പ്രതികളെ പിടികൂടിയത്.