കൊച്ചി: ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാബുവിന്റെ നിര്യാണത്തിൽ തൃക്കാക്കര മണ്ഡലം കമ്മിറ്റി അനുശോചിച്ചു. പിന്നാക്ക മുന്നേറ്റത്തിനും അസംഘടിത തൊഴിലാളി വർഗത്തെ സംഘടിപ്പിക്കുന്നതിനും മുന്നിൽനിന്ന് പ്രവർത്തിച്ച ബാബുവിനെ ജനങ്ങൾ മറക്കില്ലെന്ന് മണ്ഡലം പ്രസിഡന്റ് കെ.എസ്. വിജയൻ പറഞ്ഞു.