പിറവം: മുനിസിപ്പാലിറ്റി ജീവനക്കാർക്കും പിറവം പൊലീസ് ഉദ്യോഗസ്ഥന്മാർക്കും ആവശ്യമുള്ള മാസ്കും കൈയുറയും ബി.പി.സി കോളേജ് എൻ.സി.സി യൂണിറ്റ് നൽകി. പിറവം മുനിസിപ്പാലിറ്റിയിൽ നടന്ന ചടങ്ങിൽ ചെയർമാൻ സാബു കെ ജേക്കബ് മാസ്കും കൈയുറയും ഏറ്റുവാങ്ങി.
പിറവം പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർഎം.അജയമോഹൻ സബ് ഇൻസ്പെക്ടർ വി.ഡി.റെജിരാജ് എന്നിവർ മാസ്കും കൈയുറയും ഏറ്റുവാങ്ങി. . ബ്രിഗേഡിയർ സുനിൽകുമാർ എൻ വി, കേണൽ കിരിത് കെ നായർ, ലഫ്റ്റനൻറ് കേണൽ രഞ്ജിത്ത് എ പി, പ്രിൻസിപ്പൽ ഡോക്ടർ ടിജി സക്കറിയ, ക്യാപ്ടൻ ഡോ. സുഷൻ എന്നിവര്‍ നേതൃത്വം നല്‍കി.