1
സാമൂഹ്യ അടുക്കളയിലേക്ക് പി.ടി.തോമസ് എം.എൽ.എ നൽകിയ അരിയും പല വ്യഞ്ജനങ്ങളും തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ ഉഷ പ്രവീൺ ഏറ്റുവാങ്ങി.


തൃക്കാക്കര : തൃക്കാക്കര നിയോജകമണ്ഡലത്തിൽ പ്രവർത്തിക്കുന്ന ആറ് കമ്മ്യൂണിറ്റി കിച്ചന് പി.ടി.തോമസ് എം.എൽ. അരിയും പല വ്യഞ്ജന ധാന്യങ്ങളും നൽകി.തൃക്കാക്കര നഗരസഭയിലെ മൂന്നും , കൊച്ചി കോർപ്പറേഷൻ പരിധിയിൽപ്പെട്ട മൂന്നുംസാമൂഹ്യ അടുക്കളകൾക്കുമാണ്നൽകിയത് .തൃക്കാക്കരയിലേത് നഗരസഭ ചെയർപേഴ്സൺ ഉഷ പ്രവീൺ ഏറ്റു വാങ്ങി.. മറ്റിടങ്ങളിൽ പ്രവർത്തിക്കുന്ന സാമൂഹിക അടുക്കളകളിൽ നേരിട്ട് നൽകി. വൈസ് ചെയർമാൻ കെ.ടി.എൽദോ, മുൻ ചെയർമാൻ പി.ഐ.മുഹമ്മദാലി .ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് നൗഷാദ് പല്ലച്ചി, അഡ്വ.പി.എം.സലീം, ആൻ്റണി പരവര എന്നിവരും പങ്കെടുത്തു.
കോർപ്പറേഷൻ പരിധിയിലെ വിതരണത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ബി.മുരളീധരൻ, കൗൺസിലർമാരായ ജോൺസൺ മാസ്റ്റർ ,വിജയകുമാർ, മിനിമോൾ, നെസീമ, ജെസി ജേക്കബ്, വത്സലകുമാരി, ജോസഫ് അലക്സ്. എന്നിവരും പങ്കെടുത്തു.