bjp
ബി.ജെ.പി എടത്തല പഞ്ചായത്ത് കമ്മിറ്റി പശ്ചിമബംഗാൾ സ്വദേശികൾക്ക് ഭക്ഷ്യധാന്യങ്ങൾ കൈമാറുന്നു

ആലുവ: ബി.ജെ.പി പശ്ചിമബംഗാൾ ഘടകത്തിന്റെ അഭ്യർത്ഥന പ്രകാരം എടത്തല പഞ്ചായത്ത് റോഡിന് സമീപത്ത് താമസിക്കുന്ന ഇരുപതോളം പശ്ചിമബംഗാൾ സ്വദേശികൾക്ക് ബി.ജെ.പി എടത്തല പഞ്ചായത്ത് കമ്മിറ്റി ഭക്ഷ്യധാന്യങ്ങൾ കൈമാറി.

ആലുവ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റ് എ. സെന്തിൽകുമാർ, സെക്രട്ടറി പ്രദീപ് പെരുംപടന്ന, ഖജാൻജി അപ്പു മണ്ണാച്ചേരി, എടത്തല പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് വൈശാഖ് തേവയ്ക്കൽ, ആലുവ മുനിസിപ്പൽ ജനറൽ സെക്രട്ടറി ജോയ് വർഗീസ്, അനീഷ് ആന്റണി എന്നിവർ പങ്കെടുത്തു.