തൃക്കാക്കര : തൃക്കാക്കര നഗര സഭ പ്രദേശത്തെ ഫാമുകളിൽ .തൃക്കാക്കര നഗരസഭ ആരോഗ്യവിഭാഗവും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി പരിശോധന നടത്തി..പശു, ആട് ,എരുമ, പോത്ത് ,പന്നി,കുതിര ,നായ, കോഴി, താറാവ്, വാത്ത, മത്സ്യം,അലങ്കാര മത്സ്യങ്ങൾ,ലൗ ബേർഡ്സ് എന്നിവയെ വളർത്തുന്നതും പാൽ വിൽപ്പന നടത്തുന്നതുമായ ക്ഷീരകർഷകരുടെ ഫാമുകളിലുമാണ് പരിശോധന നടത്തിയത്. നഗരസഭ പരിധിയിൽ 1200 കന്നുകാലികളാണ് ഉള്ളത് .യഥാസമയം പ്രതിരോധ കുത്തിവെപ്പുകൾ എടുത്തിട്ടുള്ളവയാണെന്ന് ഉറപ്പുവരുത്തി. മൃഗങ്ങളെ പാർപ്പിക്കുന്ന തൊഴുത്തിന്റെയും കൂടുകളുടേയും ശുചിത്വവും മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയും മൃഗങ്ങളെ പരിപാലിക്കകയും പാൽ കറക്കുകയും ചെയ്യുന്നവരുടെ വ്യക്തി ശുചിത്വവും പരിശോധിച്ചു. മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം പുലത്തുന്നവർ കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന നടത്തി ഹെൽത്ത് കാർഡ് സൂക്ഷിക്കണമെന്ന് നിർദേശം നൽകി.പാൽകറക്കുമ്പോഴും പകർന്ന് നൽകുമ്പോഴും പാലിക്കേണ്ട ഭഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ചും മാർഗ നിർദേശം നൽകി. മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ മാർഗങ്ങൾ പല ഫാമുകളിലും അവലംബിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഫാമുകൾക്ക് ലോക്ക് ഡൗൺ കാലാവധി കഴിയുന്നതുവരെ താത്കാലികമായ ശാസ്ത്രീയ സംവിധാനം ഏർപ്പെടുത്തുന്നതിന് നിർദേശം നൽകി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഫാമുകളിലേക്ക് പുറമെ നിന്ന് ആരെയും പ്രവേശിപ്പിക്കരുത്. ഫാമിലെ ജീവനക്കാർ പുറമേക്ക് പോകുന്നതും നിർബന്ധമായും ഒഴിവാക്കണം.നഗരസഭ ഹെൽത്ത് ഇൻസ്പെകർ ബി.ദിലീപ് ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൾ സത്താർ, മുഹമ്മദ് ഹുസൈൻ, മൃഗ സംരക്ഷണ വകുപ്പ് വെറ്റിനറി ഡോകടർ മീരാ ബെൻ വക്കച്ചൻ, അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർ സജീ വർഗീസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.നഗരസഭാ പ്രദേശത്തെ കുഴിക്കാട്ടു മൂല, നിലം പതിഞ്ഞിമുകൾ തുതിയൂർ തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ ഫാമുകളിലാണ് പരിശോധന നടത്തിയത്. മുഴുവൻ ഫാമുകളിലും പരിശോധന നടത്തിമുൻകരുതൽ നടപടികൾ ശക്തമാക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി പി.എസ് ഷിബു പറഞ്ഞു, .