കോലഞ്ചേരി: മലബാർ കാൻസർ സെന്ററിൽ ചികിത്സയിലുള്ള രോഗികൾക്ക് ആവശ്യമായ മരുന്നുകൾ വീടുകളിൽ എത്തിച്ച് നൽകാൻ സംവിധാനമായി.ആവശ്യമുള്ളവർ 9188202602 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ഡോക്ടർമാരുടെ കുറിപ്പടികളും ആശുപതിയിൽ നിന്നും ലഭിച്ച യു.എച്ച്.ഐ ഡി നമ്പറും അയക്കണം.
സന്നദ്ധ പ്രവർത്തകർ, പൊലീസ് ,ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം മുഖേന വീടുകളിലേക്ക് മരുന്ന് എത്തിക്കും. ആശുപത്രി അക്കൗണ്ടിലേക്ക് ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ, യു പി ഐ ആപ്പ് വഴിയോ പണം നൽകാം. കൂടുതൽ വിവരങ്ങൾ രാവിലെ 9 മുതൽ 5 വരെ 0490 2399241,2399203 ബന്ധപ്പെടണം.
അക്കൗണ്ട് നമ്പർ 1154104000017958, മലബാർ കാൻസർ സെന്റർ സൊസൈറ്റി, ഐ ഡി ബി ഐ തലശേരി ബ്രാഞ്ച്. ഐ ഫ് എസ് സി കോഡ് ഐ ബി കെ എൽ 0001154.