കൊച്ചി: കൊവിഡ് -19 വ്യാപനം കണക്കിലെടുത്ത് ആരോഗ്യ ഇൻഷ്വറൻസില്ലാത്ത എല്ലാ നിർദ്ധനരെയും കേന്ദ്ര പദ്ധതിയായ ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ ചേർക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മയായ റാക്കോ ആവശ്യപ്പെട്ടു.സർക്കാർ തന്നെ പ്രീമിയം തുക അടച്ച് അംഗങ്ങളെ ചേർക്കണം. പിന്നീട് വരിക്കാരിൽ നിന്ന് ഗഡുക്കളായി തുക തിരിച്ചുപിടിക്കണം. ഇക്കാര്യത്തിൽ സർക്കാരിനെ സഹായിക്കാൻ റാക്കോ തയ്യാറാണെന്ന് ജില്ലാ പ്രസിഡന്റ് കുമ്പളം രവി, ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് എന്നിവർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നു.