bank
മൂവാറ്റുപുഴ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം നൽകുന്ന ഭക്ഷ്യധാന്യങ്ങൾ സംഘം പ്രസിഡൻ്റ് കെ.എ. നവാസ് നഗരസഭ ചെയർപേഴ്സൻ ഉഷാ ശശിധരന് കൈമാറുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘം ഭക്ഷ്യധാന്യങ്ങൾ നൽകി. സംഘം പ്രസിഡൻ്റ്കെ.എ. നവാസ് നഗരസഭ ചെയർപേഴ്സൻ ഉഷാ ശശിധരന് ഭക്ഷ്യധാന്യങ്ങൾ കൈമാറി. നഗരസഭ വൈസ് ചെയർമാൻ പി.കെ.ബാബുരാജ് ബാങ്ക് വൈസ് പ്രസിഡൻ്റ് വി.കെ. വിജയൻ, മുനിസിപ്പൽ സെക്രട്ടറി കൃഷ്ണരാജ് ,ബാങ്ക് ജീവനക്കാരായ റോയി പോൾ, ഷിനോബി ശ്രീധരൻ ,അനീഷ് ചന്ദ്രൻ ,ജീവിൻ രവി എന്നിവർ പങ്കെടുത്തു.