കോലഞ്ചേരി: പരാധീനതകൾക്ക് നടുവിലും കൊവിഡ് പ്രതിരോധത്തിന് ഹൃദ്രോഗിയായ നിർദ്ധന യുവതിയുടെ കൈത്താങ്ങ്. സ്വന്തമായി തുന്നിയ മാസ്ക്ക് പുത്തൻകുരിശ് പൊലീസിന് നൽകിയാണ് രോഗിയായ ഇന്ദു ശങ്കരൻകുട്ടി ശ്രദ്ധ നേടിയത്. ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളിയാണിവർ. തൈയ്യലാണ് തൊഴിൽ. രോഗാവസ്ഥയിൽ രണ്ടു വർഷമായി ജോലിയ്ക്ക് അവധി നൽകിയിരിക്കുകയാണ്. എന്നാൽ കൊവിഡ് പ്രതിരോധത്തിന് തന്നാലാവും വിധം എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിൽ സ്വന്തമായി മാസ്ക്കുകൾ തുന്നി പുത്തൻകുരിശ് പൊലീസിന് കൈമാറി. ഭർത്താവ് ശങ്കരൻകുട്ടിയോടൊപ്പം തിരുവാണിയൂർ നടുക്കുരിശിലാണ് താമസം.എസ്.ഐ സത്യൻ ഇവരുടെ വീട്ടിലെത്തി മാസ്ക്കുകൾ ഏറ്റുവാങ്ങി.