mla
കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻ തണ്ണി റേഷൻ ഡിപ്പോയിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് ആൻ്റണി ജോൺ എം.എൽ.എ തുടക്കം കുറിക്കുന്നു

കോതമംഗലം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം കോതമംഗലം താലൂക്കിൽ ആരംഭിച്ചു. റേഷൻ കടകൾ മുഖേന നൽകുന്ന ഭക്ഷ്യക്കിറ്റ് വിതരണം കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻ തണ്ണി റേഷൻ ഡിപ്പോയിൽ ആദിവാസി സമൂഹത്തിന് വിതരണം ചെയ്തു കൊണ്ട് ആൻ്റണി ജോൺ എം.എൽ.എ തുടക്കം കുറിച്ചു. താലൂക്കിലെ മുഴുവൻ റേഷൻ കടകളിലേക്കുമുള്ള ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കുന്ന പ്രവർത്തനം വിവിധ കേന്ദ്രങ്ങളിൽ പുരോഗമിച്ച് വരികയാണ്. നാലു ഘട്ടങ്ങളിലായി അന്ത്യോദയ, അന്നയോജന, മുൻഗണന, സബ്സിഡി, മുൻഗണന ഇതര കാർഡുകൾ എന്ന ക്രമത്തിൽ ഈ മാസം 30നകം കിറ്റ് വിതരണം പൂർത്തീകരിക്കുമെന്നും താലൂക്കിലെ വിവിധ റേഷൻ കേന്ദ്രങ്ങളിലായി 65959 കുടുബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നതെന്നും എം.എൽ.എ പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സൗജന്യ റേഷൻ വിതരണം 92 ശതമനം പൂർത്തീകരിച്ചതായും ഏപ്രിൽ 21 മുതൽ അന്ത്യോദയ, അന്നയോജനമുൻഗണന കാർഡ് ഉടമകൾക്ക് ഓരോ അംഗത്തിനും 5 കിലോ വീതം സൗജന്യ റേഷൻ വിതരണം ആരംഭിക്കുമെന്നും അറിയിച്ചു.