medicine
കൂവപ്പടി ബേത്‌ലഹേം അഭയകേന്ദ്രത്തിലെ അന്തേവാസികൾക്കായി ആൾ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്റെ ജില്ലാ കമ്മിറ്റിയംഗങ്ങൾ വാങ്ങിയ മരുന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ ഏറ്റുവാങ്ങുന്നു.

കൊച്ചി : ലോക്ക് ഡൗണിനെത്തുടർന്ന് കൂവപ്പടി ബേത്‌ലഹേം അഭയകേന്ദ്രത്തിലെ അന്തേവാസികൾക്കായി ആൾ കേരള ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്റെ ജില്ലാ കമ്മിറ്റിഅംഗങ്ങൾ വാങ്ങിയ ഒരു ലക്ഷത്തിലധികം വരുന്ന മരുന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ഏറ്റുവാങ്ങി. എൽദോസ് കുന്നപ്പള്ളി എം.എൽ.എ, ആൾ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ.എസ്. കൃഷ്‌ണ, എ.കെ.ബി.ഇ.എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മാത്യു ജോർജ്, ജില്ലാ സെക്രട്ടറി പി.ആർ. സുരേഷ് എന്നിവർ ചേർന്നാണ് മരുന്നുകൾ കൈമാറിയത്.