അങ്കമാലി: മൂക്കന്നൂർ താബോറിലെ കരിങ്കൽ ക്വാറിയിൽ നിന്ന് ചാരായം വാറ്റാൻ പാകപ്പെടുത്തിവച്ചിരുന്ന 400 ലിറ്ററോളം വാഷ് എക്സൈസ് പിടിച്ചെടുത്ത് നശിപ്പിച്ചു. ആലുവ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ടി.കെ. ഗോപി, പ്രിവന്റീവ് ഓഫീസർമാരായ കെ.എച്ച്. അനിൽകുമാർ, എം.കെ. ഷാജി, പി.കെ. ഗോപി, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുൺകുമാർ, സജോ വർഗീസ്, എം.ആർ. രാജേഷ്,അനൂപ്. എസ്, ധന്യ കെ.ജെ, സുനിൽകുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.