കൊച്ചി: വെണ്ണല സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള മാധവൻ മാസ്റ്റർ സാംസ്‌ക്കാരിക കേന്ദ്രം സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങൾ ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന ലേഖന മത്സരം 'കൊവിഡ് 19 മാനവരാശിക്ക് നൽകുന്ന സന്ദേശം ' എന്ന വിഷയത്തിൽ 118 പേരാണ് പങ്കാളികളായത്. കഥ, കവിത മത്സരങ്ങളിലും കുട്ടികളും യുവജനങ്ങളുമായി ഇരുനൂറിൽ പരം പേർ പങ്കെടുത്തു. ഇന്ന് ഷോർട്ട് ഫിലിം മത്സരവും, തുടർന്നുള്ള ദിവസങ്ങളിലായി ചലച്ചിത്ര ഗാനാലാപനം, നാടൻപാട്ട്, ചിത്രരചനാ മത്സരവും നടക്കും.ഏപ്രിൽ 13 ന് ഫലപ്രഖ്യാപനം നടത്തും.