pakithan

ലാഹോർ: കൊവിഡ് കാലത്തും പാക് ക്രിക്കറ്റ് താരങ്ങൾക്ക് രക്ഷയില്ല ! കളിക്കാരുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഓൺലൈൻ വഴി നടത്താൻ തയ്യാറെടുക്കുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. 200 പാക് ക്രിക്കറ്റ് താരങ്ങളെയാണ് ഓൺലൈൻ വഴി ഫിറ്റ്‌നസ് ടെസ്റ്റിന് വിധേയമാക്കുന്നത്. പുഷ്അപ്പ്‌സ്, സ്പ്രിന്റ്, ബർപ്പീസ്, യോ യോ ടെസ്റ്റുകൾക്ക് കളിക്കാരെ വിധേയമാക്കും.

ഒരു മിനിറ്റിൽ 60 പുഷ്അപ്പ്‌സ്, ഒരു മിനിറ്റിൽ 50 സിറ്റ്അപ്പ്‌സ്, ഒരു മിനിറ്റിൽ 10 ചിൻഅപ്പ്‌സ്, 2.5 മീറ്റർ സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പ്, ലെവൽ 18 യോയോ ടെസ്റ്റ്, ഒരു മിനിറ്റിൽ 30 ബർപീസ് എന്നിവയാണ് ഓൺലൈൻ വഴി പാക് ക്രിക്കറ്റ് താരങ്ങൾ ചെയ്യേണ്ടത്. ഇവരുടെ പ്രകടനം ട്രെയിനർമാർ വിലയിരുത്തും. പാക് ക്രിക്കറ്റ് ബോർഡുമായി കരാറിലേർപ്പെട്ടിരിക്കുന്ന കളിക്കാരെ മികച്ച ഫിറ്റ്‌നസിൽ നിലനിർത്തുകയാണ് ലക്ഷ്യം. ഫിസിക്കൽ ടെസ്റ്റിന് വിധേയമാവാൻ കളിക്കാരോട് പാക് കോച്ചും, ചീഫ് സെലക്ടറുമായ മിസ്ബാ ഉൾഹഖും നിർദേശം നൽകി കഴിഞ്ഞു.