കൊച്ചി: മുഖ്യമന്ത്രിയുടെ കൊവിഡ് -19 ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് എംപ്ളോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി) സംസ്ഥാന കമ്മിറ്റി ആദ്യ ഗഡുവായി ഒരുകോടി അഞ്ചുലക്ഷം രൂപ നൽകി. കേരളത്തിലെ ബെഫി അംഗങ്ങളിൽ നിന്നും വിരമിച്ച അംഗങ്ങളിൽ നിന്നുമുള്ള സംഭാവനയ്ക്കുള്ള ചെക്ക് ബെഫി അഖിലേന്ത്യ ജനറൽ കൗൺസിൽ അംഗം ജോസ്.ടി. എബ്രഹാം, ജോ.സെക്രട്ടറി പ്രശാന്ത് , ജില്ലാ ട്രഷറർ നിഷാന്ത്.എൻ എന്നിവർ ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.