കിഴക്കമ്പലം: ലോക്ക് ഡൗണിനെ തുടർന്ന് മാതൃകാപരമായ പ്രവർത്തനങ്ങളാണ് പട്ടിമറ്റം അഗ്നി രക്ഷാ നിലയം നടത്തി വരുന്നത്.വിവിധ പ്രവർത്തനങ്ങൾക്കായി സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ സേവനമുൾപ്പടെ നകുന്നുണ്ട്. ഇവിടെ നിന്നും വിവിധ ജില്ലകളിലേക്ക് അടിയന്തിര ജീവൻ രക്ഷാ മരുന്നുകൾ വിതരണം ചെയ്യുന്നത്. കുന്നത്തുനാട്,മഴുവന്നൂർ, പൂതൃക്ക,പുത്തൻകുരിശ് പഞ്ചായത്തുകളിലെ മുഴുവൻ നാല്ക്കവലകളും,കോലഞ്ചേരി മെഡിക്കൽ കോളേജുൾപ്പടെ വിവിധ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും, സ്വകാര്യ ക്ലിനിക്കുകൾ, 22 എ.ടി.എം കൗണ്ടറുകൾ,25 റേഷൻ കട, 4 മാവേലി, ത്രിവേണി സ്റ്റോറുകൾ, മൂന്ന് പൊലീസ് സ്റ്റേഷൻ,കെ.എസ്.ഇ.ബി ഓഫീസും അണു വിമുക്തമാക്കി. വ്യത്യസ്ത സംഭവങ്ങളിലായി ആറു പേർക്ക് ജീവൻ രക്ഷ മരുന്നുകളും നിലയത്തിൻ്റെ പ്രവർത്തനം കൊണ്ട് എത്തിച്ച് നകി.