rishi

ധർമ്മശാല : ലോക്ക് ഡൗൺ ലംഘിച്ച് കാറിൽ കറങ്ങിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കുടുങ്ങി.ഋഷി ധവാനാണ് പണികിട്ടിയ്ത്. താരത്തെ മുന്നോട്ട് പോകാൻ അനുവധിക്കാതെ പൊലീസ് തടഞ്ഞു വയ്ക്കുകയായിരുന്നു. രാവിലെ 10 മുതൽ ഒരു മണി വരെ നിബന്ധനകളിൽ ജില്ലാ ഭരണകൂടം ചെറിയ ഇളവ് വരുത്തിയിരുന്നു. ഈ സമയമാണ് ഋഷി കാറിൽ പുറത്തേക്ക് ഇറങ്ങിയ്ത്. എന്നാൽ, വാഹന പാസ് താരം കൈവശം വച്ചിരുന്നില്ല. പിന്നീട് പൊലീസ് 500 രൂപ പിഴ ചുമത്തുകയായിരുന്നു. ഉടൻ തന്നെ ധവാൻ പിഴ അടയ്ക്കുകയും ചെയ്തു. താരം ബാങ്കിലേക്കു പോകവെയാണ് പൊലീസിന്റെ പരിശോധനയിൽ കുടുങ്ങിയതെന്നാണ് വിവരം. അതേസമയം, കൊവിഡ് വ്യാപനം തടയാൻ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഋഷി ഒരു ലക്ഷം രൂപ നൽകിയിരുന്നു.


30 കാരനായ ധവാൻ 2016ലാണ് ഇന്ത്യക്കു വേണ്ടി കളിച്ചത്. മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യിലും ധവാൻ ഇന്ത്യയ്ക്കായി നീലക്കുപ്പായം അണിഞ്ഞിട്ടുണ്ട്. എന്നാൽ ടീമിൽ സ്ഥാനമുറപ്പിക്കാൻ കഴിഞ്ഞില്ല. ദേശീയ ടീമിൽ സ്ഥാനം നഷ്ടമായെങ്കിലും ഹിമാചൽ പ്രദേശിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റിൽ താരം കളിക്കുന്നുണ്ട്. ഐ.പി.എല്ലില്ലും ഋഷി സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. കിങ്‌സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, മുംബയ് ഇന്ത്യൻസ് ടീമുകളുടെ ഭാഗമായിരുന്നു ധവാൻ. 2017നു ശേഷം താരം ഐർ.പി.എല്ലിന്റെ ഭാഗമല്ല.ഹിമാചലിനു വേണ്ടി 79 ഫസ്റ്റ് ക്ലാസ് മൽസരങ്ങളിൽ നിന്നും 3702 റൺസും 308 വിക്കറ്റുകളും ധവാൻ വീഴ്ത്തിയിട്ടുണ്ട്. 96 ലിസ്റ്റ് എ മൽസരങ്ങളിൽ 125 വിക്കറ്റുകളും താരം നേടിയിട്ടുണ്ട്.