അങ്കമാലി: ലോക്ക് ഡൗണിനെത്തുതുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് തുറവൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് 10 മാസത്തെ കാലാവധിക്ക് വനിതാഅംഗങ്ങൾക്ക് പലിശരഹിതവായ്പ നൽകുമെന്ന് പ്രസിഡന്റ് ജോസി ജേക്കബ് അറിയിച്ചു.അപേക്ഷാഫോറം ബാങ്ക് ഓഫീസിലും ബോർഡ് അംഗങ്ങളിൽ നിന്നും ലഭിക്കും. 16 മുതൽ മേയ് 15 വരെ വായ്പ നൽകും. രാവിലെ 10 മുതൽ 2 വരെ ബാങ്ക് പ്രവർത്തിക്കും.