പറവൂർ : പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൾ മാനേജുമെന്റായ പറവൂർ ഈഴവസമാജം പറവൂർ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് അരിയും പലവ്യഞ്ജനങ്ങളും നൽകി. നഗരസഭ ചെയർമാൻ ഡി. രാജ്കുമാറിന് സമാജം സെക്രട്ടറി എം.കെ. സജീവൻ കൈമാറി. സമാജം പ്രസിഡന്റ് എൻ.പി. ബോസ്, ട്രഷറർ ജെ. ജയകുമാർ, നഗരസഭ കൗൺസിലർമാരായ സജി നമ്പ്യത്ത്, കെ.ജി. ഹരിദാസ്, ജലജ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.